Skip to main content
O. V. Usha

O. V. Usha

Poet and novelist

Sep 3, 2026

2:56
ഏട്ടൻ പറയുന്നുണ്ട് ഖസാക്കിൽ തുടങ്ങിയ അന്വേഷണത്തിന് ഗുരുസാഗരത്തിലെത്തുമ്പോൾ ഒരു പരിസമാപ്തി കിട്ടുന്നുണ്ട് എന്നുള്ളത് അത്രയും സന്നേഹി ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു ശ്രീ ഒ വി എന്നിട്ടും അദ്ദേഹത്തിന് അങ്ങനെ ഒരു ഇടത്തിലേക്ക് അല്ലെങ്കിൽ അങ്ങനെ ഒരു ഇടത്തിൽ ചെന്ന് പരിസമാപ്തി എന്ന് പറയാൻ എങ്ങനെ കഴിഞ്ഞു എന്ന് ചിന്തിച്ചിട്ടുണ്ടോ
3:15
ഒന്നും പറയില്ലായിരുന്നു നമ്മളോട് ഗുരുവിനെ പറ്റി അങ്ങനെ കാര്യായിട്ട് ഒന്നും പറയില്ലായിരുന്നു പക്ഷേ എം ജി എസ് നാരായണനോട് ഒരു കാര്യം പറഞ്ഞു അത് ഞാൻ ഏട്ടന്റെ ഒരു അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തെ അദ്ദേഹവും stage ഇൽ ഉണ്ടായിരുന്നപ്പോ പുള്ളി എന്നോട് പറഞ്ഞിട്ടാണ് ഞാൻ അത് കേൾക്കുന്നത് അതായത് ഈ ഗുരുവിന്റെ സാമീപ്യത്തിൽ ഇരിക്കുമ്പോൾ ഒരു energy ഒരു എന്തോ ഒരു ഒരു ശക്തി ഇങ്ങനെ വന്നു തന്നിലേക്ക് വരുന്നതിനുള്ള അനുഭവം ഉണ്ടായിട്ടുണ്ട് ഓരോ പ്രാവശ്യവും ഏട്ടന് എന്നാൽ നമ്മളോടൊന്നും പറഞ്ഞിട്ടില്ല അങ്ങനെയാണ് ഞാൻ അറിയുന്നത് ഏട്ടൻ അധികം സംസാരിക്കാറുണ്ടായിരുന്നില്ല ഗുരുവിനോട് പ്രത്യേകിച്ച് ഒന്നും ആവശ്യപ്പെടാറോ ഒന്നുമില്ല ഗുരു അധികം സംസാരിക്കില്ല ഇവർ തമ്മിൽ കുറേ മൗനങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു പക്ഷേ എനിക്ക് തോന്നുന്നത് ഒരു ഈ energy transfer ഉണ്ടായിട്ടുണ്ട് എന്തോ പക്ഷേ energy transfer evolved ആയിട്ടുള്ള souls ൽ നിന്ന് energy transfer ഉണ്ടാകും എന്നുള്ളതും ഉണ്ടാകും നമ്മൾ ഇപ്പോ ഏട്ടനോട് പിന്നെ വിശ്വസിക്കണം എന്ന് പറഞ്ഞാലൊന്നും ഏട്ടൻ വിശ്വസിക്കില്ല അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞാൽ ചെയ്യില്ല ഒന്നും മറുത്ത് പറയില്ല ഗുരു ഗുരുവിന്റെ അവിടെ തന്നെ അന്ന് ഗുരു ഒരു കാര്യം ചെയ്യരുത് ഗുരുപൂജ എന്നാണ് നമ്മൾ അതിനെ വിളിച്ചിട്ടുണ്ടായിരുന്നത് പക്ഷേ ഗുരുവിന് നമ്മളുടെ എന്താ നമ്മളെ ചുറ്റി നിൽക്കുന്ന കുറേ കാര്യങ്ങളെ മാറ്റിക്കളയാനുള്ള കഴിവ് ഉണ്ടായിരുന്നു അപ്പോ ഞാൻ ഇത് അറിഞ്ഞപ്പോ ഞാൻ പറഞ്ഞു നമ്മുടെ കുടുംബത്തിന്റെ പിതൃശുദ്ധി ചെയ്യാം അതുകൊണ്ട് ഗുരു ചെയ്തു തരുമായിരിക്കും നമ്മൾ പ്രാർത്ഥിച്ചാൽ നമ്മൾ approach ചെയ്താൽ അപ്പോ ഞാൻ ഏട്ടനോട് പറഞ്ഞു ഏട്ടാ നമുക്ക് ഇത് ചെയ്യാമെന്ന് പറഞ്ഞു അപ്പോ ഏട്ടൻ ഒന്നും മിണ്ടിയില്ല ഒന്നും മിണ്ടിയില്ല ഏട്ടന് ഒന്നുമില്ല അതേസമയത്ത് സക്കറിയ ചെയ്തിട്ടുണ്ട് എന്നിട്ട് സക്കറിയ എന്നോട് ഞാൻ ചെയ്തിട്ടില്ല ചെയ്തിട്ടില്ല ഇപ്പോ ചെയ്തു ചെയ്തിട്ടില്ല എന്ന് പറയുകയും ചെയ്തു ഞാൻ സാക്ഷിയാണ് സക്കറിയ ഏട്ടൻ ഇങ്ങനെ ആശ്രമത്തിൽ പോയതുകൊണ്ട് സംഘിയാണെന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടല്ലോ വാസ്തവത്തിൽ ഏട്ടൻ പോകുന്നു പക്ഷേ ഏട്ടന് ഒന്നും അവിടുത്തെ ഒന്നിലും ഗുരുവായുള്ള ഒരു connection ആണ് അതാണ് അല്ലാതെ വേറെ ആചാരങ്ങളോ അങ്ങനെയില്ല ഇതെന്തോ ഒരു അനുഭവം കൊണ്ടാണ് ഏട്ടന് അങ്ങനെ വന്നത് എന്താ ഈ പറഞ്ഞപോലെ എം ജി എസ് നാരായണനോട് പറഞ്ഞതുപോലെ ഒരു അനുഭൂതി ഉണ്ടായിട്ടുണ്ട് ഗുരുവിന്റെ കൂടെ ഇരിക്കുമ്പോൾ എന്നുള്ള ആ ഒരൊറ്റ കാരണം കൊണ്ടായിരിക്കും ഏട്ടൻ വീണ്ടും വീണ്ടും പോയിട്ടുണ്ടാവുക പക്ഷേ സക്കറിയ അത് ഈ കാര്യം ചെയ്യാൻ തയ്യാറായി അന്ന് ഗുരു ഇതൊക്കെ പറഞ്ഞു മനസ്സിലാക്കുമ്പോ ഞാൻ അവിടെയുണ്ട് കൂടെ പക്ഷേ പിന്നീട് തസ്രാക്കിൽ വച്ചിട്ട് പിന്നെ ഏട്ടനെ കുറെ കുറ്റം പറഞ്ഞപ്പോ ഞാൻ പറഞ്ഞു ആശ്രമത്തിൽ പോയതിനെ പറ്റിയിട്ട് ഒക്കെ ആയിരുന്നു സൂചന അപ്പോ ഞാൻ എന്നിട്ട് പറഞ്ഞു ഇത് ശരിയല്ല സക്കറിയ അവിടെ വന്നിട്ട് ഗുരുപൂജ ചെയ്തു എന്റെ ഏട്ടനോട് ഞാൻ ഗുരുപൂജ ചെയ്യാൻ പറഞ്ഞിട്ടും ഏട്ടൻ ചെയ്തിട്ടില്ല ഞാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞു അപ്പോ ഞാൻ പറഞ്ഞു ഇത്രേ ഓർമ്മ തെറ്റുവോ എന്ന് ചോദിച്ചു ഞാൻ.

10 MINS LATER

16:51
പിന്നീട് അത്
16:51
ഞാൻ വായിക്കയില്ല എന്ന് പറഞ്ഞു ഇനി ഞാൻ ഇത് വായിക്കയില്ല എന്ന് പറഞ്ഞു ഇങ്ങനെ എഴുതേണ്ട വേറെ കാര്യമുണ്ടായിരുന്നു ഞാൻ വായിക്കില്ല എന്ന് പറഞ്ഞു അത് കഴിഞ്ഞിട്ട് publish ചെയ്ത ശേഷം കൈയെഴുത്ത് പ്രതി വായിച്ച് ഒന്നും വായിച്ചില്ല പിന്നെ അത് മലയാളനാട്ടിൽ വന്നതിനുശേഷം ഏട്ടന് പുറമേ നിന്ന് ഇഷ്ടം പോലെ വഴക്കും തെറിയും കിട്ടി അപ്പോഴും ഞാൻ വായിച്ചില്ല അത് വന്നപ്പോഴും വായിച്ചില്ല പുസ്തകമായപ്പോഴും ഞാൻ വായിക്കില്ല എന്ന് ഒരു ദൃഡനിശ്ചയം എടുത്തിട്ടുണ്ടായിരുന്നു പിന്നെ അപ്പോഴേക്ക് ഏട്ടൻ ഗുരുവിനോട് ചോദിച്ചിട്ടുണ്ടായിരുന്നു ഇതിനെപ്പറ്റിയിട്ട് എനിക്ക് ഒരുപാട് threat വരുന്നു ഭീഷണി ആളുകൾ ഭീഷണി മുഴക്കിയിട്ടുണ്ട് എന്നാ ഗുരു വന്ന് പറഞ്ഞു ഒരു ആറുമാസം അതിനെ വെറുതെ വെച്ചിട്ട് കുറച്ചുകൂടി കഴിഞ്ഞാൽ ഒന്നുകൂടി വായിക്കൂ അപ്പോ എന്താണോ കളയാൻ തോന്നുന്നത് അത് കളയുക എന്നിട്ട് പ്രസിദ്ധീകരിക്കുക book ആയിട്ട് പ്രസിദ്ധീകരിച്ചോളൂ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അങ്ങനെ കുറച്ചു കാലം കുറച്ചു മാസങ്ങള് ആറുമാസം കാത്തിരുന്നു എന്ന് എനിക്കറിയില്ല കുറച്ചു കഴിഞ്ഞിട്ട് എടുത്ത് വീണ്ടും വായിച്ചിട്ട് ഏട്ടൻ കുറെ കോതി ഒതുക്കിയിട്ടുണ്ട് അതേസമയം കുറെ പുതിയ കാര്യങ്ങളും അതില് ഗുരുവിനെ കണ്ട ശേഷമാണ് ഗുരു ഗുരു എന്നുള്ള സങ്കൽപ്പം അതില് അതിലും വന്നിട്ടുണ്ട് അപ്പോ അത് ആദ്യം സിദ്ധാർത്ഥൻ എന്ന തൊഴിൽ ഭരണത്തൊഴിലാളി ആയിട്ട് വിഭാവനം ചെയ്തിരുന്ന ചിന്താകഥ രാജാവിനെ ഇതിലവർക്ക് ഒരു ഗുരു ഗുരുത്വമായി വരുന്നുണ്ട് അങ്ങനെ ഗുരുനോട് വളരെ നന്ദി പറയുന്നുണ്ട് അതില് സമർപ്പിക്കുന്നില്ല പക്ഷെ നന്ദി പറയുന്നുണ്ട് വളരെയധികം മാറ്റം വരുത്തി അതില് പല ഭാഗങ്ങളും കളഞ്ഞിട്ടാണ് അത് പ്രസിദ്ധീകരിക്കുന്നത് പിന്നെ അപ്പൊ അപ്പൊ എന്നിട്ട് പ്രസിദ്ധീകരിച്ചപ്പോ ഏട്ടൻ പറഞ്ഞു നീ ഇത് വായിക്ക് എന്ന് പറഞ്ഞു പിന്നെ ഞാൻ വായിച്ചപ്പോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ലോക സാഹചര്യം തന്നെ ഏട്ടന് ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ട് നമ്മുടെ നമ്മളുടെ മനുഷ്യാവസ്ഥ നമ്മളുടെ തിറണി ഭരണത്തിൻറെ ഭരണകർത്താക്കളുടെ അത് പക്ഷേ എനിക്ക് തോന്നുന്നു ചരിത്രത്തിൽ നോക്കിയാലും തുടർച്ചയായിട്ട് ചൂഷണവും അടിച്ചമർത്തലും അധികാരം എന്ന് പറഞ്ഞ അങ്ങനൊരു സംഭവം ഉണ്ടോ അതിൻറെ ഒരു ഒരു വല്ലാത്ത രൂക്ഷമായിട്ടുള്ള അവസ്ഥയൊക്കെ ഏട്ടൻ വളരെ ആഴത്തില് മനസ്സിലാക്കുക മാത്രമല്ല അതിന് വിഷമിച്ചിട്ടുണ്ട് ആള് എന്ന് തോന്നുന്നു വളരെയധികം വിഷമിച്ചിട്ടുണ്ട്

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.