
K.E.N. Kunhammed
K.E.N. Kunjahammed is a Malayalam writer, professor and cultural critic from Kozhikode, Kerala, known for commentary on religion, caste and politics.
1
APPEARANCES
1
PODCASTS
012
DEC 30
JAN 6
JAN 13
JAN 20
JAN 27
FEB 3
FEB 10
FEB 17
FEB 24
MAR 3
MAR 10
MAR 17
MAR 24
MAR 31
APR 7
APR 14
APR 21
APR 28
MAY 5
MAY 12
MAY 19
MAY 26
JUN 2
JUN 9
JUN 16
JUN 23
JUN 30
JUL 7
JUL 14
JUL 21
JUL 28
AUG 4
AUG 11
AUG 18
AUG 25
SEP 1
SEP 8
SEP 15
SEP 22
SEP 29
OCT 6
OCT 13
OCT 20
OCT 27
NOV 3
NOV 10
NOV 17
NOV 24
DEC 1
DEC 8
DEC 15
DEC 22
DEC 29
JAN 5
JAN 12
JAN 19
JAN 26
FEB 2
FEB 9
FEB 16
FEB 23
MAR 2
MAR 9
MAR 16
MAR 23
MAR 30
APR 6
APR 13
APR 20
APR 27
MAY 4
MAY 11
MAY 18
MAY 25
JUN 1
JUN 8
JUN 15
JUN 22
JUN 29
JUL 6
JUL 13
JUL 20
JUL 27
AUG 3
AUG 10
AUG 17
AUG 24
AUG 31
SEP 7
SEP 14
SEP 21
SEP 28
OCT 5
Sep 5, 2026
നൃത്തം, സമരം, മതത്തിൻ്റെ ഭയം; കാന്തപുരത്തിൻ്റെ പ്രസ്താവനയ്ക്ക് കെ.ഇ.എന്നിൻ്റെ മറുപടി
0:13
1:32
1:48

K.E.N. KunhammedGUEST
കാന്തപുരത്തിന്റെ ഒരു പ്രസ്താവന ഇപ്പൊ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട് അത് ഏത് context ലാണ് സംസാരിച്ചത് എന്നുള്ളത് ഒരു വിഷയമാണ് മുസ്ലിം സമുദായത്തോട് അവരുടെ സംഘടനയിലെ ആളുകളോടുള്ള ഒരു അങ്ങനെ ഒരു സദസ്സിലാണ് സംസാരിച്ചത് എങ്കിൽ പോലും അത് പൊതുസമൂഹത്തിൽ വലിയ ചർച്ച ഉണ്ടാക്കിയിട്ടുണ്ട് അതിനൊരു context ആയിട്ട് എനിക്ക് തോന്നിയത് എന്താന്ന് വെച്ചാ ഇപ്പൊ ഈ ഓണാഘോഷം ഒക്കെ കഴിഞ്ഞ സമയത്ത് ഒരുപാട് പെൺകുട്ടികൾ പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികൾ അതിനെ ഒരു മതേതര ആഘോഷമായി കാണുകയും ആ ആഘോഷ പരിപാടികളിൽ ഒക്കെ ഒരുതരം മടിയുമില്ലാതെ ശരീരത്തെക്കുറിച്ചുള്ള ധാരണകളിൽ അത്തരം inhibitions ഒഴിവാക്കിക്കൊണ്ട് മതപരമായിട്ടുള്ള ചിഹ്നങ്ങളെ ഒരു പരിധിവരെ ഒഴിവാക്കിക്കൊണ്ടൊക്കെ ഒരു മതേതര ആഘോഷം എന്നുള്ള രീതിയിൽ ഓണത്തിൽ പങ്കെടുത്തതിന്റൊരു context കൂടി ആയിരിക്കാം ഒരുപക്ഷേ കാന്തപുരത്തെ കുറിച്ച് അങ്ങനെ കാന്തപുരത്തിന് അങ്ങനെ ഒരു പ്രസ്താവന ഉണ്ടാക്കാനുള്ള ഒരു context എന്ന് തോന്നുന്നു ഉറപ്പില്ല പക്ഷേ അത് പൊതുസമൂഹത്തിൽ വലിയ ചർച്ച ഉണ്ടാക്കിയിട്ടുണ്ട് അത് ഇനി വിലപ്പോ എന്നുള്ളൊരു ചർച്ചയുടെ രീതി അങ്ങനയും കൂടിയിട്ടാണ് പുതിയ തലമുറ അതിനെ കാണുന്നതെന്ന് തോന്നുന്നു അവർ അത് mind ചെയ്യുന്നുണ്ടോ എന്ന് പോലും സംശയമാണ് പക്ഷേ ഒരു മുതിർന്ന തലമുറ അതിനോട് വേറെ തരത്തിൽ react ചെയ്യുകയും ചെയ്തിട്ടുണ്ട് മാഷേ ഇങ്ങനെയാണ് ഈ പ്രസ്താവനയെയും അതുണ്ടാക്കിയ ഓളങ്ങളെയും അതിനോടുള്ള പുതിയ തലമുറയുടെ reaction ഒക്കെ കാണുന്നേ.

K.E.N. KunhammedGUEST
ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ഞാൻ വ്യക്തിപരമായിട്ട് ഒരു മതരഹിത Marxist എന്നാണ് എന്നെ സ്വയം വിളിക്കുന്നത് മറ്റുള്ളവർ എന്ത് വിളിച്ചാലും.

K.E.N. KunhammedGUEST
ഒരു മതരഹിത Marxist എന്ന് പറയുമ്പോൾ തത്ത്വത്തിലും പ്രയോഗത്തിലും അനുഭവത്തിലും അനുഭൂതിയിലും അങ്ങനെ ആയിത്തീരാൻ എന്നോട് തന്നെ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് അതുകൊണ്ടുതന്നെ മതമണ്ഡലത്തിൽ നിന്ന് ഉയർന്നുവരുന്ന പല അഭിപ്രായങ്ങളോടും ഒരു കാലത്തും എനിക്ക് യോജിക്കാൻ കഴിഞ്ഞിട്ടില്ല ഇപ്പൊ സമീപകാലത്ത് ഉയർന്നുവരുന്ന ഈയൊരു സംവാദത്തെ താങ്കൾ നേരത്തെ ചൂണ്ടിക്കാണിച്ച പോലെ വ്യത്യസ്ത തലങ്ങളിൽ അപഗ്രഥിക്കേണ്ടതാണ് അതിൽ ഒന്ന് സ്ത്രീപുരുഷ സമത്വം ലിംഗനീതി ഉൾപ്പടെയുള്ള കാര്യങ്ങളാണ് സ്ത്രീപുരുഷ സമത്വം മാത്രം ഉൾക്കൊണ്ടാൽ മതിയാവില്ല നമ്മളിപ്പോ പുതുതായിട്ട് Transmar എന്ന് പറയുന്ന മനുഷ്യരുടെ അവകാശങ്ങളും ആലോചിക്കണം എന്നാൽ Transmar എന്ന പുതിയ പുതിയ എന്ന് പറയുമ്പോ പുതിയതായതുകൊണ്ടല്ല ഇപ്പോ പരിമിതമായ തോതിലെങ്കിലും എല്ലാവരും അംഗീകരിച്ചിട്ടുള്ള Transmar സത്യത്തിൽ മതപക്ഷത്തുനിന്ന് ആ വിധ അംഗീകരിക്കുന്നില്ല അതോടൊപ്പം തന്നെ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള വലിയ അന്വേഷണങ്ങളും ആലോചനകളും നടന്നിട്ടുണ്ട് പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ ജീവിതത്തിൽ കുറെയൊക്കെ അത് പ്രയോഗത്തിൽ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ആവേശകരമാണ് പക്ഷേ അതിനെയും മതപക്ഷത്തുനിന്ന് പൂർണ്ണമായിട്ടും പിന്തുണച്ചിട്ടില്ല ഇപ്പോ കാന്തപുരം വളരെ ആദരണീയനായ ഒരു ഇസ്ലാമിക പണ്ഡിതനാണ് സുന്നി പ്രസ്ഥാനത്തിൻറെ നേതാവാണ് അദ്ദേഹത്തിന് ഇത്തരം വിഷയങ്ങളിലുള്ള അഭിപ്രായം അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം എന്നതിലുപരി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതത്തിൻറെ ഇസ്ലാം മതത്തിൻറെ ഇസ്ലാം മതത്തിൻറെ മൊത്തത്തിലുള്ള അഭിപ്രായം അതാണ് എന്ന് പറഞ്ഞാൽ അത് സൂക്ഷ്മാർത്ഥത്തിൽ ശരിയാവില്ല കാരണം ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഈ പ്രസ്താവനയെ മതമണ്ഡലത്തിൽ തന്നെയുള്ള മറ്റു പണ്ഡിതന്മാർ ചോദ്യം ചെയ്തിട്ടുണ്ട് അപ്പൊ അതുകൊണ്ട് ഇത് മതം ഒരു ഭാഗത്തും മതരഹിതരും അല്ലെങ്കിൽ മത മതത്തോട് അത്ര താല്പര്യം ഇല്ലാത്തവരും തമ്മിലുള്ള ഒരു ആശയ സംവാദം എന്നതിനേക്കാൾ ഉപരി മതത്തിൻറെ അകത്തും മതത്തിൻറെ പുറത്തും ഒരേസമയം ഒരു വലിയ സംവാദം സാധ്യമായി എന്നുള്ളത് ഒരു അർത്ഥത്തിൽ സ്വാഗതാർഹമാണ് അത് ഈ പ്രസ്താവനയോടുകൂടി ആരംഭിച്ചതല്ല പലരും ആ രീതിയിൽ അതിനെ ചുരുക്കി കാണുന്നുണ്ട് അത് ശരിയല്ല നേരത്തെ തന്നെ ആശയപരമായിട്ട് മതങ്ങളും മതത്തിലെ തന്നെ വിവിധ പ്രവണതകളെ പ്രതിനിധീകരിക്കുന്നവരും അതിൻറെ പുറത്തുള്ളവരും തമ്മിൽ ആശയപരമായ ഒരു അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട് അതിൽ ഒന്ന് സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ള കാഴ്ചപ്പാടാണ് ഒരു ജനായത്ത മതനിരപേക്ഷ മതരഹിത കാഴ്ചപ്പാടിൽ പരിശോധിച്ചാൽ ആൺ പെൺ വ്യത്യാസമില്ലാതെ ജീവിതത്തിൻറെ സകല മണ്ഡലങ്ങളിലും ഒന്നിച്ചു നിൽക്കേണ്ടവരും ഒന്നിച്ചു നിൽക്കുന്നവരും ആണ് എന്നാൽ മതത്തിൻറെ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോ അതിനോട് മതപണ്ഡിതന്മാരിൽ പലരും യോജിക്കുന്നില്ല അവർ മുന്നോട്ട് വയ്ക്കുന്നത് ഈ മനുഷ്യ പ്രകൃതം എന്നുള്ളതാണ് അവരുടെ വിശകലനത്തിൻറെ ആധാരമായി അവർ എടുക്കുന്നത് അതനുസരിച്ച് പുരുഷന്മാർക്ക് ചില മുൻഗണനകൾ ഉണ്ട് ആ മുൻഗണന സ്ത്രീകൾക്കില്ല സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായ അവകാശങ്ങളെ കുറിച്ചും സ്ത്രീകൾക്കുള്ള പ്രത്യേകമായ അവകാശങ്ങളെ കുറിച്ചും ഒക്കെ മതത്തിൽ വിശകലനങ്ങളും വിശദീകരണങ്ങളും ഉണ്ടാകുന്നുണ്ട് പക്ഷേ സ്ത്രീകളും പുരുഷന്മാരും തുല്യരാണ് അവർക്ക് തുല്യമായ അവകാശങ്ങൾ ഉണ്ട് എന്നതിനെ സൈദ്ധാന്തികമായിട്ട് പിന്തുണയ്ക്കുന്ന പണ്ഡിതർ പൊതുവിൽ കുറവാണ് ഇപ്പൊ ഇസ്ലാം മതത്തിൽ അടക്കം സ്ത്രീ പക്ഷ കാഴ്ചപ്പാട് പുലർത്തുന്ന പണ്ഡിതർ ഉയർന്നു വന്നിട്ടുണ്ട് അവര് സ്ത്രീകളെ കുറിച്ചുള്ള പല ഇസ്ലാമിക വിശദീകരണങ്ങളും പുരുഷാധിപത്യത്തിന്‍റെ കാഴ്ചപ്പാടിലൂടെ രൂപം കൊണ്ടതാണ് എന്ന് കരുതുന്നുണ്ട് അതുകൊണ്ട് അവർ അതിനെ ചോദ്യം ചെയ്യുന്നുണ്ട് ആ അർത്ഥത്തിൽ എല്ലാ മതത്തിലും ഇസ്ലാം മതം എന്ന് പ്രത്യേകം പറയുന്നത് ബഹുമാന്യനായ കാന്തപുരം ഉസ്താദിന്റെ അഭിപ്രായമാണല്ലോ ഇപ്പോ നമ്മൾ ഇവിടെ ചർച്ചയ്ക്കെടുക്കുന്നത് എന്നുള്ളതുകൊണ്ട് മാത്രമാണ് ഞാൻ മനസ്സിലാക്കിയടത്തോളം ലോകത്തിലെ ഒരു മതത്തിലും സ്ത്രീപുരുഷ സമത്വം അതിൻറെ തുല്യരീതിയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല ബുദ്ധമതമായിരുന്നു പക്ഷേ അതിൽ തന്നെയും ഈ ഭിക്ഷുണികളെ സ്വീകരിക്കുന്നത് സംബന്ധിച്ചുണ്ടായ സംവാദങ്ങളും ഒക്കെ ആലോചിക്കുമ്പോൾ അതിൽ വലിയ സംഘർഷം ഉണ്ടായിട്ടുണ്ട് പക്ഷേ അതിനൊരു പരിധിവരെ ബുദ്ധമതത്തിനൊക്കെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട് മറ്റു മതങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്ലാം മതമായാലും ക്രിസ്തുമതമായാലും ഹിന്ദുമതമായാലും എല്ലാ മതത്തിലും ഈ പറഞ്ഞ ഒരു അപ്രഖ്യാപിത വിലക്ക് സ്ത്രീകൾക്കുണ്ട് അപ്പോ അതിൽ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇതൊരു പുതിയ കാര്യമല്ല ഇനി രണ്ടാമത് മനിള ചോദ്യത്തിൽ ഉന്നയിച്ച ഒരു പ്രശ്നം വെച്ചാൽ ഇത് പറഞ്ഞിരിക്കുന്നത് സ്വന്തം സംഘടനയുടെ ഒരു വേദിയിൽ സ്വന്തം സംഘടനയിൽ പെട്ടവരോടാണ് പക്ഷേ അങ്ങനെ പറയുമ്പോഴും അതിനൊരു പൊതു പശ്ചാത്തലം അനിവാര്യമായിട്ടും ഉണ്ടാവും അപ്പോ അതുകൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്താനേ പാടില്ല എന്ന് ഞാൻ കരുതുന്നില്ല നടത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട് അതേപോലെതന്നെ അതിനെ എതിർക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട് അങ്ങനെ ഈ ആശയം അവതരിപ്പിച്ച ഉസ്താദ് കാന്തപുരവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഈ ആശയത്തിൽ എന്തുകൊണ്ടാണ് അവർ ദൃഢമായി നിൽക്കുന്നത് എന്ന് അവർ വിശദീകരിക്കും അതോടൊപ്പം തന്നെ അത് എന്തുകൊണ്ട് നമ്മുടെ ജീവിതത്തെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നില്ല എന്നതിനെക്കുറിച്ച് അതിൻറെ വിമർശകർക്കും അഭിപ്രായപ്രകടനം നടത്താവുന്നതാണ് അതിപ്പോ നടന്നുകൊണ്ടിരിക്കുന്നുണ്ട് ആ അർത്ഥത്തിൽ ഇതൊരു സംവാദമായിട്ട് അതായത് സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമോ വേണ്ടയോ എന്നുള്ളതിൽ മാത്രമല്ല അതൊരു issue ആണ് നമ്മളിപ്പം നയിക്കുന്ന നമ്മുടെ ജീവിതമുണ്ടല്ലോ ഈ കാലത്ത് മനുഷ്യബന്ധങ്ങൾ വിവാഹ അടക്കമുള്ള മനുഷ്യബന്ധങ്ങളെക്കുറിച്ച് പലതരത്തിലുള്ള അന്വേഷണങ്ങളും ആലോചനകളും ലോകത്തുടനീളം നടക്കുന്നുണ്ട് അതിലും ഏതൊക്കെ തരത്തിലാണ് മതത്തിലുള്ളവരും മതത്തിനു പുറത്തുള്ളവരും മതത്തിൽ തന്നെ വ്യത്യസ്ത കാഴ്ചപ്പാട് പുലർത്തുന്നവരും ഒക്കെ പങ്കുവെക്കുന്നത് ഇനി മൂന്നാമത് ഇതിൽ ഉയർന്നുവരുന്ന ഒരു പ്രശ്നം ആ പ്രശ്നം തന്നെയാണ് ഇതിനുള്ള പരിഹാരവും ഉത്തരവും എന്ന് ഞാൻ വിചാരിക്കുന്നു അത് ഈ ഓണാഘോഷത്തിന്‍റെ ഭാഗമായിട്ട് മുസ്ലിം സ്ത്രീകൾ സജീവമായിട്ട് പങ്കെടുത്തു അവർ dance ചെയ്തു തീർച്ചയായിട്ടും അവർക്ക് അതിന് അവകാശമുണ്ട് അതിനെ മതത്തിന്‍റെ മണ്ഡലത്തിൽ നിന്നുകൊണ്ട് വിമർശിക്കാം മതമണ്ഡലത്തിൽ നിന്നുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കുകയും ചെയ്യാം അതൊരു ആശയസംവാദത്തിന്‍റെ വിഷയമാണ് പക്ഷേ ഇത്രയേറെ ആളുകൾ പല മുമ്പില്ലാത്തവിധം ഈ രീതിയിൽ ഇടപെടാൻ മുന്നോട്ടുവന്നു എന്നുള്ളതിനെ ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അഭിവാദ്യം ചെയ്യുകയാണ് കാരണം എന്താന്ന് പറഞ്ഞാൽ നമ്മുടെ ശരീരം സത്യത്തിൽ തടവറയിലാണ് എന്നോടൊക്കെ പലരും ചോദിക്കാറുണ്ട് കെഎം പ്രസംഗിക്കും മര്യാദക്ക് ഒന്നുകിൽ ആ podium ൽ കൈവച്ചിട്ട് അല്ലെങ്കിൽ സംസാരിക്കുന്ന സ്ഥലം പിടിച്ചിട്ടിങ്ങനെ പറഞ്ഞാൽ പോരെ ഇന്നിങ്ങനെ എന്തിനാ dance ചെയ്യുന്നത് തുള്ളിക്കളയുന്നത് അതെന്‍റെ സ്വാതന്ത്ര്യമാണ് ആ സമയത്ത് ഞാൻ അനുഭവിക്കുന്ന ഒരു ആഹ്ലാദവുമൊക്കെയുണ്ട് നേരെമറിച്ച് രണ്ട് സുഹൃത്തുക്കൾ വന്നിട്ട് എന്റെ കൈ ഇവിടുന്ന് എന്നെപ്പോ ഇങ്ങനെ പിടിച്ചമർത്തി വെച്ചാൽ എനിക്ക് ഈ സ്വാതന്ത്ര്യത്തിൽ സംസാരിക്കാൻ പറ്റില്ല അപ്പോ പല കാരണങ്ങളാൽ നമ്മുടെ ശരീരത്തിൽ നമ്മൾ പോലും തിരിച്ചറിയാത്ത ആന്തരികമായുള്ള തടസ്സങ്ങൾ block കൾ ഉണ്ട് ആ block തകർക്കുന്ന ഒരു സന്ദർഭമാണ് dance dance dance otherwise you perish എന്ന് പലപ്പോഴും കലാതത്വചിന്തയിലെ ഒരു പ്രധാനപ്പെട്ട വാക്യമാണ് പീനാ ബൗച്ച് അവര് പറയുന്നുണ്ട് dance dance otherwise you are lost എന്ന് പറയുന്നുണ്ട് അപ്പോ നമ്മള് നമ്മളെല്ലാവരും dance ചെയ്യുന്നുണ്ട് അത് dance ചെയ്യുന്നപ്പോഴാച്ചായൽ ഒരു കൊച്ചുകുട്ടി പോലും അതിനെന്തെങ്കിലും ആഹ്ലാദം ഉണ്ടാവുമ്പോ തുള്ളുന്നുണ്ട് തുള്ളി പോകുവാണല്ലോ ആ കുഞ്ഞൻ തുള്ളുമ്പോൾ ആ തുള്ളുന്ന കുഞ്ഞിനും ആഹ്ലാദമുണ്ട് കാണുന്നവർക്കും ആഹ്ലാദമുണ്ട് അതുപോലെതന്നെ നമ്മളിപ്പോ ഒരു സ്വസ്ഥമായിട്ടൊരു സ്ഥലത്തിരിക്കുകയാണ് അപ്പോ ഒരു ചെണ്ടയുടെ അല്ലെങ്കിൽ ഒരു band ന്‍റെ ആ താളാത്മകമായ ശബ്ദം കേൾക്കുമ്പോ നമ്മൾ അറിയാതെ ഇളകി പോകുന്നില്ലേ അത് ഏതെങ്കിലും മതഗ്രന്ഥത്തിൽ അങ്ങനെ ഇളകാൻ അനുവാദമുണ്ടോ അനുവാദമില്ലയോ എന്ന് ആലോചിച്ചിട്ടല്ലല്ലോ അതൊരു ജൈവതാളത്തിന്‍റെ പ്രശ്നമല്ലേ അപ്പോ ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് മതചിന്ത മതതത്വചിന്തകന്മാർക്ക് അവരുടെ അഭിപ്രായം പറയാം അതിന്‍റെ വിമർശകർക്ക് അവരുടെ അഭിപ്രായം പറയാം അതുകൊണ്ട് ഒരർത്ഥത്തിൽ ഈ മുസ്ലിം യുവതികൾ തന്നെയാണ് ഞാൻ വിചാരിക്കുന്നത് അവരിൽ ഭൂരിപക്ഷവും മതവിശ്വാസികളും ആയിരിക്കും അവർ തന്നെയാണ് ഇതിന്റെ ജീവിക്കുന്ന ഉത്തരം അവിടെ ഞാൻ ഈ ആദരണീയനായ കാന്തപുരം ഉസ്താദിനെയും അഭിയോദ്യം ചെയ്യുന്നുണ്ട് എന്താന്ന് പറഞ്ഞാൽ അദ്ദേഹം ഇങ്ങനെ dance ചെയ്യുന്നത് അല്ലെങ്കിൽ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുന്നതിനുപകരം നാട്ടിലിങ്ങനെ തുള്ളിച്ചാടി നടക്കുന്നത് മത കാഴ്ചപ്പാടിന് എതിരാണെന്നാണ് അദ്ദേഹം പറയുന്നത് അത് അദ്ദേഹത്തിന് പറയാം അതിനോട് എതിരായിട്ട് പ്രവർത്തിക്കുന്നവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ വിലക്കുകൾ ഉണ്ടാകുമ്പോ അത് പൗരസമൂഹത്തിനെ ബാധിക്കുന്ന പ്രശ്നമാകും ഇതും പൗരസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ് കാരണം ഒരു ആശയമാണല്ലോ അപ്പോ ആ ആശയം നമ്മളുടെ നിലവിലുള്ള ഒരു ജനായത്ത ജീവിതവുമായിട്ട് പൊരുത്തപ്പെടുന്നതാണോ ഇനി ഇതിന് ഈ രീതിയിൽ കാണുമ്പോ തന്നെ ഇതിന്റെ ഒരു മറുപുറം ഞാൻ കാണുന്നുണ്ട് അതെന്താണെന്ന് പറഞ്ഞാൽ ഈ മൂലധന മേൽക്കോയ്മയുടെ ഭാഗമായിട്ട് നമ്മള് സാമ്പത്തിക രംഗത്ത് ഉദാരീകരണത്തെ കുറിച്ച് പറയും അതുപോലെ സാംസ്കാരിക രംഗത്ത് ഉദാരീകരണം നടക്കുന്നുണ്ട് അതിൻറെ ഭാഗമായിട്ട് ജനായത്ത മതനിരപേക്ഷ മാനവിക മൂല്യങ്ങൾക്ക് മുറിവേൽപ്പിക്കുന്ന തരത്തിൽ ആനന്ദവാദത്തിൻറെ ഹെഡനിസത്തിന്റെ ഒരു അന്തരീക്ഷം രൂപപ്പെട്ട് വരുന്നുണ്ട് ആ ഹെഡനിസ്റ്റ് അന്തരീക്ഷത്തോട് വിയോജിപ്പ് മത പക്ഷത്തുനിന്ന് മാത്രമല്ല ജനായത്ത പക്ഷത്തു നിന്നും മതരഹിത പക്ഷത്തു നിന്നും ഒക്കെ ഉയർന്നുവരുന്നുണ്ട് അതായത് ഇപ്പോൾ നമ്മൾ പറയുന്ന ഈ മയക്കുമരുന്നുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിനെതിരെയുള്ള പ്രതികരണങ്ങൾ ആവശ്യമുണ്ട് അതൊരു ജനായത്ത പ്രതിരോധത്തിന്റെ ഭാഗമാണ് അപ്പോ ഞാൻ പറയാൻ ശ്രമിക്കുന്നത് സങ്കീർണ്ണമായുള്ളൊരു പശ്ചാത്തലം സത്യത്തിൽ ഇന്ന് നിലനിൽക്കുന്നുണ്ട് അതേക്കുറിച്ച് മതപണ്ഡിതന്മാർക്ക് അവരുടെ അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട് പക്ഷേ ആ സ്വാതന്ത്ര്യം ഏകപക്ഷീയമല്ല അതിനോടുള്ള വിമർശനവും അതിൽനിന്നുള്ള വിയോജിപ്പുകളും ഉണ്ട് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇപ്പൊ കേരള കേരളീയ സമൂഹം നോക്കിക്കഴിഞ്ഞാൽ വിദ്യാലയങ്ങളിൽ ആയാലും തൊഴിൽ കേന്ദ്രങ്ങളിൽ ആയാലും നമ്മുടെ പൊതുമണ്ഡലത്തിൽ പൊതുവിൽ സ്ത്രീപുരുഷ സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും ഒരു ഉണർവ് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട് ആ ഉണർവ് നമ്മളുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുകയാണോ പിറകോട്ട് വലിക്കുകയാണോ എന്നാണ് നമ്മൾ പരിശോധിക്കേണ്ടത് ഉറപ്പിച്ചു പറയാവുന്ന കാര്യം അത് നമ്മളെ മുന്നോട്ടു നയിക്കുകയാണ് കാരണം സ്ത്രീപുരുഷ അല്ലെങ്കിൽ ട്രാൻസ് മനുഷ്യർക്കിടയിലുള്ള ബന്ധങ്ങൾ ആരോഗ്യകരമാവുമ്പോ ജനാധിപത്യപരമാവുമ്പോ അത് എല്ലാ വിഭാഗത്തിന്റെയും ജീവിതത്തിൽ അതിൻറെ ഒരു വളർച്ചയുണ്ടാക്കും ഒരു ലിംഗ വിഭാഗം മറ്റൊരു ലിംഗ വിഭാഗത്തെ ഭയപ്പെടുക എന്ന് പറയുന്നത് എത്രമാത്രം പിന്നോക്കമായ ഒരു മാനസികാവസ്ഥയാണ് ഈ ഭയം എന്ന് പറയുന്ന element ഒരു ലിംഗ വിഭാഗം മറ്റൊരു ഭാഗത്തെ ഭയപ്പെടുന്നു എന്നുള്ളതിനേക്കാൾ കൂടുതലായിട്ട് മതപൗരോഹിത്യം അല്ലെങ്കിൽ മതത്തിൻറെ ഈ അടഞ്ഞ ചട്ടക്കൂട് പുതിയ തലമുറയുടെ ഭയമില്ലായ്മയെ ഭയക്കുന്നതാണോ എന്ന് തോന്നുന്നുണ്ട് പുതിയ context ഇപ്പൊ സിജെപി സമരത്തിൻറെ ഒരു പശ്ചാത്തലം ഇന്ത്യയിൽ മുഴുവൻ ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ഭയത്തിൻറെ കെട്ടിനെയൊക്കെ പൊട്ടിച്ചു കളഞ്ഞിട്ട് അത് അതിലെ extreme-ലാ പൊട്ടിക്കുന്ന ഈ പുതിയ കുട്ടികൾ Gen Z എന്നുപറയുന്ന കക്ഷികള് ഒരുപക്ഷെ അവർക്ക് ചരിത്രത്തിന്റെ ഭാരമില്ലായ്മ ആയിരിക്കാം ഭയപ്പെടാനുള്ള കാരണങ്ങൾ അവർക്ക് അതിനകത്ത് നിന്ന് കിട്ടാത്തത് കൊണ്ടായിരിക്കാം എന്തായാലും ഈ ഭയമില്ലായ്മ കൂസലില്ലായ്മ ഈ പൗരോഹിത്യത്തിനെയും അധികാരവർഗത്തിനെയും ഭയപ്പെടുത്തുന്നുണ്ടോ വളരെ കൃത്യമാണ് അതുതന്നെയാണ് ഈ പ്രശ്നങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആധാരം കാരണം പുതിയ തലമുറയെക്കുറിച്ച് പറയുമ്പോൾ അവർക്ക് ചരിത്രത്തിന്റെ നാളിതുവരെയുള്ള സാധ്യത സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് അതോടൊപ്പം തന്നെ മതപൗരോഹിത്യം അടക്കം മതപൗരോഹിത്യം മാത്രമല്ല നമ്മളുടെ സാമ്പ്രദായിക ജീവിതം നമ്മൾ എല്ലാവിധ അടിസ്ഥാനപരമായി നമ്മൾ അനുഭവിക്കുന്ന പരിമിതികളുടെയും നമ്മളുടെ പിന്നോക്ക മാനസികാവസ്ഥയുടെയും ഭാരം മതപൗരോഹിത്യത്തിൻറെ തലയിൽ കെട്ടിവെക്കുകയാണ് മതപൗരോഹിത്യം മാത്രമല്ല നമ്മൾ നമ്മുടെ പൗരജീവിതത്തിൽ പങ്കുവയ്ക്കുന്ന പല ആശയങ്ങളും ഞാൻ പറയുന്നത് മതമുള്ളവരും മതമില്ലാത്തവരും ഉൾപ്പെടെ ഇപ്പം അത്രമേൽ പരസ്പരം ഇഷ്ടമാവുകയാൽ മനുഷ്യർ ഒരുമിച്ച് ജീവിക്കാൻ ആണും പെണ്ണും അല്ലെങ്കിൽ ആണും ആണും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചാൽ അത് അനുവദിക്കാത്തത് മതപൗരോഹിത്യം മാത്രമല്ല മതപൗരോഹിത്യത്തിൻറെ വിമർശകർ ഉൾപ്പെടെ ഇത്തരം കാര്യങ്ങളിൽ ഒരു പിന്നോക്ക മാനസികാവസ്ഥയാണ് പുലർത്തുന്നത് മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവർക്ക് ചരിത്രത്തിൻറെ സാധ്യതകൾ സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടില്ല അവർ ചരിത്രത്തിൻറെ പരിമിതികളെയാണ് സ്വാംശീകരിച്ചത് അതിൽനിന്നാണ് ഈ പേടി ഉണ്ടാകുന്നത് നേരെമറിച്ച് പുതിയ തലമുറയിൽ വലിയൊരു വിഭാഗം പുതിയ തലമുറ മൊത്തം ഈ തരത്തിൽ വളരെ ജനായത്തപരമായി ഉയർന്ന മൂല്യബോധം പുലർത്തുന്നു എന്നൊന്നും പറയാൻ പറ്റില്ല പക്ഷേ അവരിൽ വലിയൊരു വിഭാഗം പ്രത്യേകിച്ച് ഈ സമരം എന്ന് പറയുന്നത് അത് വലിയൊരു സർവകലാശാലയാണ് കാരണം നമ്മൾ ജീവിതത്തെ ജ്വലിപ്പിക്കുന്ന പുതിയ പാഠങ്ങൾ പഠിക്കുന്നത് സമരങ്ങളിൽ നിന്നാണ് അവിടെ എത്തുമ്പോ നമുക്ക് മനസ്സിലാകും അതായത് ഒരു ice cream parlour-ൽ നിന്നോ അല്ലെങ്കിൽ ഒരു theatre-ൽ നിന്നോ പരസ്പരം തൊട്ട് നിൽക്കുന്നത് അംഗീകരിക്കാനാവാത്ത മാനസികാവസ്ഥയുള്ള ഒരു ആൺമനുഷ്യനും പെൺമനുഷ്യനും ഒരു സമരത്തിൽ എത്തുമ്പോൾ പരസ്പരം ചേർന്ന് നിൽക്കും ആശ്ലേഷിക്കും ഒന്നിച്ച് മുദ്രാവാക്യം വിളിക്കും കാരണം ഇത് ജീവിതത്തിൻറെ ഒരു പുതിയ പരിശീലന കളരിയാണ് നമ്മളുടെ ഒരു പരിമിതി എന്താണെന്ന് പറഞ്ഞാൽ നമുക്ക് വീട് തൊഴിൽ കേന്ദ്രം തൊഴിൽ കേന്ദ്രം വീട് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു seminar അവിടെ നമ്മൾ ഒതുങ്ങി നിൽക്കുന്നതുകൊണ്ട് നമ്മൾക്ക് ആഴത്തിലുള്ള ഒരു അടുപ്പം അതായത് ഭയരഹിതമായ ഒന്നിനെക്കുറിച്ചും ഒരു ഭയവുമില്ലാത്ത ഒരു അടുപ്പം ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല ഇത് മുമ്പ് ശരീഅത്ത് സംവാദകാലത്ത് ഇഎംഎസ് ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു അതായത് വിവാഹം വിവാഹമോചനം ഉൾപ്പെടെയുള്ളവരെ കുറിച്ചാണ് ഇഎംഎസ് പറഞ്ഞത് രണ്ടു മനുഷ്യർ തമ്മിൽ പരസ്പരം ഇഷ്ടമാകുമ്പോൾ ഒന്നിച്ചു ചേരാനും പരസ്പരം ഇഷ്ടമില്ലാതാകുമ്പോൾ അവർക്ക് പിരിയാനുമുള്ള അവകാശം ഇത് കേട്ടപാടെ ആളുകൾ ഇതെന്തോ അരാജകവാദമാണ് ഇഷ്ടം എന്ന് പറഞ്ഞാൽ സത്യത്തിൽ ഇഎംഎസ് ഉദ്ദേശിച്ച ഇഷ്ടം എന്ന് പറയുന്നത് നമ്മൾ നേരത്തെ ചർച്ച ചെയ്ത ചരിത്രത്തിൻറെ സാധ്യതകൾ സ്വാംശീകരിച്ചുകൊണ്ട് സൂക്ഷ്മതലത്തിൽ അതായത് വൈകാരികതയുടെ വേലിയേറ്റ വേലിയിറക്കങ്ങൾക്കിടയിൽ ഒരു പൊങ്ങുപോലെ ഉയരുകയും താഴുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ അല്ല വിചാരപരതയും വികാരപരതയും ഒക്കെ സർഗ്ഗാത്മകമായി സമന്വയിച്ച് സൂക്ഷ്മമായിട്ട് രൂപപ്പെടുത്തുന്ന ഇഷ്ടങ്ങളുണ്ട് ആ ഇഷ്ടമാണ് പ്രധാനം മതപൗരോഹിത്യം മാത്രമല്ല അതിനു പുറത്തുള്ളവർക്കും വേണ്ടത്ര ഉൾക്കൊള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല അതുകൊണ്ട് നമ്മൾ ഏറ്റവും ജനായത്തപരമായ അഭിപ്രായങ്ങൾ ഒക്കെയാണ് സംവാദങ്ങളിലും seminar-കളിലും അവതരിപ്പിക്കുക എന്നാൽ ഇതേ ആശയങ്ങളെ സ്വന്തം വീടിനകത്തേക്ക് കടക്കാതിരിക്കാൻ ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട് അതുകൊണ്ട് എല്ലാ കുറ്റവും പാപഭാരവും പൗരോഹിത്യം മാത്രമാണ് എന്ന് കരുതുന്നത് അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു എന്നുള്ള ഒരു plus അവർക്കുണ്ട് [ലൗ] എന്നാൽ അല്ലാത്ത മനുഷ്യന്മാർക്ക് ഈ ഒരു plus പോലുമില്ല അവർ പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് എന്നാൽ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ knowledge city-യിൽ ഈ പറഞ്ഞ തരത്തിൽ സ്ത്രീകളും പുരുഷന്മാരും പരസ്പരം കൈ കൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നുമുണ്ട് എന്ന് പറഞ്ഞാൽ ആ knowledge city-യിൽ അടക്കം നടക്കുന്ന ആ കാര്യങ്ങളാണ് ഇനി മുന്നോട്ടു പോകാൻ പോകുന്നത് You are listening to True Copy Think the unheard narratives